Sunday February 16th, 2020 - 11:56:pm
topbanner

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

RA
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിലെ  ഒന്നാം പ്രതി ശിവരഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമകേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനെ രണ്ടുദിവസത്തേയ്ക്കു കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ പിടിച്ചെടുത്ത കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീല്‍ പ്രതികള്‍ ഹാജര്‍ നേടാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ക്ലാസില്‍ കയറാത്ത ദിവസങ്ങളില്‍ ഹാജര്‍ നേടാനായി ഡയറക്ടറുടെ പേരില്‍ കത്ത് തയ്യാറാക്കി സീല്‍ പതിക്കുന്നതായിരുന്നു രീതി.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് 16 കെട്ട് ഉത്തരക്കടലാസുകള്‍ ആണ് അന്വേഷണ സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിലുള്‍പ്പെട്ട ബുക് ലെറ്റുകളില്‍ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷാ സമയത്ത് നല്‍കിയിരുന്നതാണെന്ന് കോളേജ് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
university case sivarenjith custody extended
topbanner

More News from this section

Subscribe by Email