Sunday August 25th, 2019 - 7:22:pm
topbanner
topbanner

കയ്യിലെ പരിക്കിന് കിടത്തി ചികിത്സ വേണമെന്ന മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി; അറസ്റ്റിലായ അഞ്ചുപ്രതികളേയും റിമാന്റ് ചെയ്തു

RA
 കയ്യിലെ പരിക്കിന് കിടത്തി ചികിത്സ വേണമെന്ന മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി; അറസ്റ്റിലായ അഞ്ചുപ്രതികളേയും റിമാന്റ് ചെയ്തു

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ  വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ  പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തി ചികിത്സ വേണമെന്ന് പ്രധാന പ്രതി ശിവരഞ്ജത്ത് കോടതിയോട് ആവശ്യപ്പെട്ടു.

എന്നാൽ ഈ ആവശ്യം കോടതി തള്ളി മാത്രമല്ല അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ നഗരമധ്യത്തിലെ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പൊലീസ് വാദിച്ചു.

ഇന്ന് പുലർച്ചെ പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത്  സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ സംഘർഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് പറഞ്ഞു.

English summary
university case five accused remand
topbanner

More News from this section

Subscribe by Email