തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഇന്ന് യോഗം ചേരും. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടുതല്‍ സീറ്റുകള്‍ക്കായി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേരുന്നത്. അതേസമയം ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനായി വിവിധ നേതാക്കളെ യോഗം ചുമതലപ്പെടുത്തും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മുസ്ലീം ലീഗിന് നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെടുന്നത്. വയനാടോ വടകരയോ ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
അധികസീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മും രംഗത്തെത്തിയിട്ടുണ്ട്. കോട്ടയം സീറ്റിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ പിജെ ജോസഫ് ആവശ്യപ്പെടും. ഇത്തരത്തില്‍ വിവിധ കോണുകളില്‍ നിന്നായി സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി യുഡിഎഫ് യോഗം ചേരുന്നത്.