Tuesday February 25th, 2020 - 5:43:am
topbanner

 ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എഫിന്

jb
 ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എഫിന്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ വി.എം സിറാജാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.ഐ.എം വിമതനായ ടി.എം റഷീദിന് ഒരു വോട്ട് പോലും കിട്ടിയില്ല.ഒക്ടോബര്‍ 16ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കിയിരുന്നു. അന്ന് സി.പി.ഐ.എം വിമതനായ ടി.എം റഷീദിന് 12 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എം സിറാജിന് 11 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലൈല പരീതിന് മൂന്നു വോട്ടും ലഭിച്ചിരുന്നു.

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ റഷീദിനെ വരാണാധികാരി ക്ഷണിച്ചപ്പോള്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ റദ്ദാക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

 

English summary
udf got chairman position in erattupatta nagarasabha
topbanner

More News from this section

Subscribe by Email