Monday February 24th, 2020 - 1:59:pm
topbanner

ശബരിമല സ്ത്രീ പ്രവേശം; ഇടത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്

jb
 ശബരിമല സ്ത്രീ പ്രവേശം; ഇടത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്. സര്‍ക്കാരിന്‌റെ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് യോഗം വിലയിരുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കത്തിനെതിരെ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മാത്രമാണ് യു ഡി എഫിലെ പ്രശ്‌നമെന്ന് ആര്‍എസ്പി ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസിലെ അനൈക്യമാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വയ്‌ക്കേണ്ടെന്നും ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.

വീഴ്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കലും സമ്മതിച്ചു. പോരായ്മകള്‍ രണ്ടാഴ്ചക്കകം തിരുത്തുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും എം.എം ഹസന്‍ കണ്‍വീനറായ ഉപസമിതിയും രൂപീകരിച്ചു. 14 ജില്ലകളിലെയും യുഡിഎഫ് ഏകോപന സമിതികള്‍ പുനസംഘടിപ്പിക്കും. ജില്ലാ ചെയര്‍മാന്‍മാരെ അടക്കം മാറ്റാനും യോഗത്തില്‍ തീരുമാനിച്ചു.

 

English summary
udf aganist ldf government on sabrimala issue
topbanner

More News from this section

Subscribe by Email