Friday May 29th, 2020 - 7:00:am

കണ്ണൂരിൽ മയ്യിൽ പഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് പരിശ്രമം

Anusha Aroli
കണ്ണൂരിൽ മയ്യിൽ പഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് പരിശ്രമം

കണ്ണൂർ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പട്ടിണിയകറ്റുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി അട്ടിമറിക്കാൻ യു ഡി എഫ് നീക്കം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

26 പേർക്ക് ഭക്ഷണ വിതരണം നടത്തിക്കൊണ്ട് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ ശനിയാഴ്ച  39 പേർക്കും ഞായറാഴ്ച  60 പേർക്കും ഭക്ഷണം നൽകി.ഞായറാഴ്ച  ഭക്ഷണ വിതരണം ആരംഭിക്കാനിരിക്കെ തൻ്റെ വാർഡിലെ 13 അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ആവശ്യമില്ലെന്നും അവർക്ക് നിലവിൽ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നുണ്ട് എന്നും യു ഡി എഫ് അംഗമായ അജയൻ അധികാരികളോട് ആവശ്യപ്പെടുകയായിരുന്നു. മെമ്പറുടെ റിപ്പോർട്ട് അനുസരിച്ച് അവർക്ക് ഭക്ഷണം നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥരും നിലപാടെടുത്തു.

മയ്യിൽ, കണ്ടക്കൈ റോഡ് ജംഗ്ഷനിലെ മദ്രസ്സയുടെ സമീപത്ത് വാടക ക്വാർട്ടേർസിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ പഞ്ചായത്ത് ഭരണസമിതി, പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. വൈകീട്ടോടെ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സി കെ പുരുഷോത്തമൻ, പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് എന്നിവർ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തുകയും ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുകയുമായിരുന്നു.

നാളെ മുതൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണം കൃത്യമായി നടത്താൻ ഉള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വ്യക്തമാക്കി.

English summary
udf against kannur mayyil panchayatth community kitchen
topbanner

More News from this section

Subscribe by Email