Friday April 3rd, 2020 - 9:39:am
topbanner

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

JB
 യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. അലന്‍ പഠിക്കുന്ന പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ തന്നെയാണ് പരീക്ഷാ കേന്ദ്രം. തൃശൂര്‍ വിയൂരിലെ അതീവ സുരക്ഷ ജയിലില്‍ റിമാന്‍ഡിന്‍ കഴിയുന്ന അലനെ രാവിലെ ഏഴ് മണിക്ക് പ്രത്യേക വാഹനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുവരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് അലന്‍ ഷുഹൈബിനെ തൃശൂര്‍ വിയൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും കണ്ണൂരിലെത്തിക്കുന്നത്.പ്രത്യേക വാഹനത്തില്‍ ഉച്ചയോടെ അലനെപാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ പരീക്ഷാകേന്ദ്രത്തിലെത്തിക്കും. കേരള പൊലീസിനാണ് സുരക്ഷാ ചുമതല. എന്‍ഐഎ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലെത്തിക്കും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകള്‍.

പരീക്ഷ എഴുതാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം അലന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരീക്ഷ എഴുതുന്നതില്‍ സാങ്കേതിക തടസമുണ്ടോയെന്ന് കോടതി കണ്ണൂര്‍ സര്‍വകലാശാലയോട് ആരാഞ്ഞു. കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മറ്റ് തടസങ്ങളില്ലെന്ന് സര്‍വകലാശാല മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അലന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കികൊണ്ട് വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്.

 

Read more topics: uapa case, alen, exam today,
English summary
uapa case accused alen exam today
topbanner

More News from this section

Subscribe by Email