Wednesday October 16th, 2019 - 5:34:pm
topbanner

ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു

suji
ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു

കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു. പള്ളിക്കുറുപ്പ് മാങ്ങോട്ടിലുള്ള വീട്ടിലാണ് സംഭവം.കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2004ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ കുഞ്ഞ് ജനിച്ചത്. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്‍.

 

Read more topics: two year child,death
English summary
two year child death
topbanner

More News from this section

Subscribe by Email