Friday August 23rd, 2019 - 11:27:pm
topbanner
topbanner

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപിയുടെ നിർദേശം

RA
ഇരുചക്രവാഹനങ്ങളിൽ  പിൻസീറ്റിൽ ഹെൽമെറ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമെറ്റ് നിര്‍ബന്ധമാക്കാൻ ഡിജിപി കർശന നിർദേശം നൽകി. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കി.

ഈ സർക്കുലർ പ്രകാരം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമ്പോൾ പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിരിക്കണം. അത് മാത്രമല്ല സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Read more topics: two wheelers, helmet, compalsary
English summary
two wheelers helmet compalsary
topbanner

More News from this section

Subscribe by Email