Thursday August 6th, 2020 - 6:44:pm

നൗഷാദ് കൊലപാതകം; രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

JB
നൗഷാദ് കൊലപാതകം; രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് മുസ്തഫ, ഫാമിസ് അബൂബക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍, ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂര്‍ സ്വദേശി ഫാമിസ് അബൂബക്കര്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 30ന് വൈകുന്നേരം ആറരയോടെയാണ് ചാവക്കാട് പുന്നയില്‍ വെച്ച് നൗഷാദ് അടക്കം നാലുപേര്‍ക്ക് വെട്ടേറ്റത്. അടുത്ത ദിവസം നൗഷാദ് മരിച്ചു. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അന്വേഷണം എന്‍ ഐ എക്ക് വിടണമെന്നുമാണ് നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
two sdpi workers arrested on noushad crime
topbanner

More News from this section

Subscribe by Email