Sunday September 26th, 2021 - 12:48:pm

പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി

suji
പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് പ്രവാസികളുമായി വിമാനങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലുമാണ് പ്രവാസികള്‍ വരുന്നത്. നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിവരുന്ന ഓരോ മലയാളികളുടേയും കാര്യത്തില്‍ കരുതലോടെ ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more topics: two plane , kerala ,pravasi, thursday
English summary
two plane reached kerala with pravasis on thursday
topbanner

More News from this section

Subscribe by Email