Monday October 21st, 2019 - 3:58:am
topbanner

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ടുമരണം

JB
മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ടുമരണം

മലപ്പുറം: കാളികാവ് ചിങ്ങക്കല്ലില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പെട്ടു. രണ്ടു പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു വയസുള്ള കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.വേങ്ങര പറമ്പില്‍പടി യൂസഫ് (25), ബന്ധു ജുബൈദിയ (31) എന്നിവരാണ് മരിച്ചത്. യുസഫിന്റെ ഭാര്യ ഷഹീദ (19) മുഹമ്മദ് അഖ്മല്‍ ( 7) എന്നിവരെ രക്ഷപ്പെടുത്തി. അബീഹയെ(ഒരു വയസ്) ആണ് കണ്ടെത്താനുളളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാളികാവ് കല്ലാംമൂലയില്‍ ചിങ്കകല്ല് വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. പെട്ടുന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം. വേങ്ങര സ്വാദേശികളായ ഇവര്‍ കളികാവിലുള്ള ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

 

English summary
two people died in mountain water pitch
topbanner

More News from this section

Subscribe by Email