Friday December 13th, 2019 - 2:28:am
topbanner

കാണാതായ ദമ്പതികളെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

JB
കാണാതായ ദമ്പതികളെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്നത്ത് നിന്നും കാണാതായ ദമ്പതികളെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലാണ് ഇവരെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍, ഭാരതി എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇവരെ കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചിരുന്നില്ല. കുറത്തികാട്ടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇരുവരും വീട് വിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പെയിന്റര്‍ തൊഴിലാളിയാണ് സുരേന്ദ്രന്‍. മൃതദേഹങ്ങള്‍ പട്ടാമ്പി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

English summary
two died in train accident in pattambi
topbanner

More News from this section

Subscribe by Email