Thursday October 17th, 2019 - 3:42:am
topbanner

ഓണത്തിനു വിവേകാനന്ദ പാര്‍ക്ക് മുഖം മിനുക്കി തുറക്കും

RA
   ഓണത്തിനു  വിവേകാനന്ദ പാര്‍ക്ക് മുഖം മിനുക്കി തുറക്കും

തിരുവനന്തപുരം: കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് 60 ലക്ഷം രൂപ മുടക്കി നഗരസഭ നവീകരിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി പാര്‍ക്ക് വ്യാഴാഴ്ച്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി പാര്‍ക്കിനെ അടിമുടി മുഖം മിനുക്കി തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയാണ് ലക്ഷ്യം.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവേശനകവാടത്തിന് മുന്നിലായി രാജസ്ഥാനില്‍ നിന്നുമെത്തിച്ച ജലധാര സ്ഥാപിക്കും.

 പാര്‍ക്കിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് നിരീക്ഷണ ക്യാമറകളും, റേഡിയോയും സ്ഥാപിക്കും.
നിലവില്‍ പാര്‍ക്കിന്റെ മൂന്നാംഘട്ട നവീകരണമാണ് നടക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വിവേകാനന്ദ പ്രതിമയുടെ നവീകരണം നടന്നു, രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നു. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം വിവരിക്കുന്ന ചുമര്‍ ചിത്രങ്ങളും വരയ്ക്കും.


കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: trivandrum, vivekanatha ,park
English summary
trivandrum vivekanatha park
topbanner

More News from this section

Subscribe by Email