Sunday October 20th, 2019 - 1:20:am
topbanner

രാഖി കൊലപാതക കേസ്; അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

RA
രാഖി കൊലപാതക കേസ്; അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തി കുഴിച്ചമൂടിയ കേസിലെ മുഖ്യപ്രതി അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്  ഉപയോ​ഗിച്ച കയര്‍ കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ പ്രധാനലക്ഷ്യം. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന അഖിലിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.

രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ മൃതദേഹം കണ്ടെടുത്ത പറമ്ബിലും പരിസരപ്രദേശങ്ങളിലും എത്തിച്ച്‌ പരിശോധന നടത്തും.

കൊലപാതകത്തിനായി  പ്രതികള്‍ വിപുലമായ ആസൂത്രണം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്കു മുന്‍പുതന്നെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തതും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചതുമെല്ലാം ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. രാഖിയെ കൊലപ്പെടുത്തിയത് ആത്മഹത്യ ഭീഷണി മുഴക്കിയതിന്റെ ദേഷ്യത്തിലാണെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.  കല്യാണം കഴിക്കണമെന്ന് രാഖി വാശിപിടിച്ചിരുന്നുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
trivandrum lady deathbody founded case akhil theliveduppu
topbanner

More News from this section

Subscribe by Email