Wednesday June 19th, 2019 - 4:37:pm
topbanner
topbanner

തിരുവനന്തപുരം വിമാനത്താവളം ആര് നടത്തിയാലും അത് ഭംഗിയായി മുന്നോട്ടുപോകണമെന്ന് എംപി ശശി തരൂർ

RA
തിരുവനന്തപുരം വിമാനത്താവളം ആര് നടത്തിയാലും അത് ഭംഗിയായി മുന്നോട്ടുപോകണമെന്ന് എംപി ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആര് നടത്തിയാലും അത് ഭംഗിയായി മുന്നോട്ടുപോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിമാനത്താവള നടത്തിപ്പുകാര്‍ അംബാനിയോ,അദാനിയോ, കാറല്‍ മാക്‌സോ ആവട്ടെ. തിരുവനന്തപുരത്തുകാര്‍ അഗ്രഹിക്കുന്നത് അത് നന്നായി നടക്കാനാണെന്ന് തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തെ അനുകൂലിക്കുന്നവര്‍ അദാനിയുടെ സ്‌പോണ്‍സര്‍മാരാണെ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ച്‌ ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വകാര്യവത്കരണത്തെ ഇനി എതിര്‍ത്തിട്ട് കാര്യമില്ലെന്നും കളി തോറ്റശേഷം നിയമത്തെ കുറ്റം പറയരുതെന്നുമായിരുന്നു തരൂരിന്റെ വാക്കുകള്‍.

 ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള സ്വകാര്യവത്കരണത്തെ തത്വത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്.

English summary
trivandrum airport issue mp sasitharoor
topbanner

More News from this section

Subscribe by Email