Saturday May 30th, 2020 - 4:54:pm

കോവിഡ് 19 ; തൃശൂരില്‍ അമിതവില ഈടാക്കിയ കടകള്‍ക്കെതിരെ ഇരുപത്തിരണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു

RA
കോവിഡ് 19 ; തൃശൂരില്‍ അമിതവില ഈടാക്കിയ കടകള്‍ക്കെതിരെ ഇരുപത്തിരണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു

തൃശൂര്‍:  കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമിതവില ഈടാക്കിയ കടകള്‍ക്കെതിരെ ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇരുപത്തിരണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാസ്‌ക്കിന് അമിത വില ഈടാക്കിയതിന് 11 കേസും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് 7 കേസുകളും സാനിറ്റൈസറിന് അമിത വില ഈടാക്കിയതിന് 4 കേസുകളുമാണ് ഇതുവരെ ചാര്‍ജ്ജ് ചെയ്തത്.

ഈ കേസുകളില്‍ പിഴയായി ഇതുവരെ 90,000 രൂപ ഈടാക്കിയിട്ടുണ്ട്.മൊത്തം 200ല്‍ കൂടുതല്‍ വ്യാപാര സ്ഥാപങ്ങളില്‍ പരിശോധന നടത്തുകയും തെറ്റായ വ്യാപാര രീതികള്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വരും ദിവസങ്ങളിലും ഇത്തരത്തില്‍ ജില്ലാതലത്തില്‍ വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. സി. ചാന്ദിനി അറിയിച്ചു.

Read more topics: trissur, twentytwo, case,report
English summary
trissur twentytwo case report
topbanner

More News from this section

Subscribe by Email