Saturday January 25th, 2020 - 9:47:am
topbanner

തൃപ്തി ദേശായിയുടെ വരവ് ഒരു ചാനല്‍ മാത്രം അറിഞ്ഞതെങ്ങനെ ; സംശയങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു

suji
തൃപ്തി ദേശായിയുടെ വരവ് ഒരു ചാനല്‍ മാത്രം അറിഞ്ഞതെങ്ങനെ ; സംശയങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ സംഘപരിവാര്‍ നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവര്‍ക്കെതിരെ ഇന്ന് രാവിലെ ബി.ജെ.പിപ്രവര്‍ത്തകരും ശബരിമല കര്‍മ്മ സമിതിയും പ്രതിഷേധിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും അതില്‍ നിന്ന് വ്യത്യസ്തമായി എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം ചില സഘടനകള്‍ക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ജനം ടി വിക്ക് മാത്രമാണ് ഇവര്‍ എത്തിയ ഉടന്‍ വാര്‍ത്തകള്‍ നല്കാന്‍ കഴിഞ്ഞതെന്ന് എന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു സംശയം.

അതേ സമയം, മറ്റു മാധ്യമങ്ങള്‍ എത്തുന്നതിനു മുമ്പ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് എത്തിയത് ജനം ടി.വി മാത്രമാണ്. തൃപ്തിയും സംഘവും വെളുപ്പിന് വിമാനത്താവളത്തില്‍ എത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്തതും ജനം ടിവിയാണ്. തശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 

Read more topics: tripti desai,kerala,social media
English summary
tripti desai kerala visit social media reaction
topbanner

More News from this section

Subscribe by Email