Sunday December 8th, 2019 - 1:59:pm
topbanner

ഒരു മണിക്കൂറിനകം തിരികെ വരണം; പമ്പയില്‍ സ്വകാര്യ ചെറുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കി

jb
ഒരു മണിക്കൂറിനകം തിരികെ വരണം; പമ്പയില്‍ സ്വകാര്യ ചെറുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കി

പമ്പയിലേക്ക് സ്വകാര്യ ചെറുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കി. ഒരു മണിക്കൂറിനകം തിരികെ വരണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് നിലയ്ക്കലില്‍ നിന്ന് കടത്തിവിട്ടു തുടങ്ങിയത്. പന്ത്രണ്ട് സീറ്റ് വരെയുള്ള ചെറു വാഹനങ്ങളാണ് കടത്തിവിട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

15 സീറ്റ് വരെയുള്ള വാഹനങ്ങള്‍ കടത്തിവിടുമെന്നതായിരിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ വ്യക്തത ഉണ്ടാകു എന്ന് പോലീസ് പറയുന്നു. വിധി പകര്‍പ്പ് ലഭിച്ചശേഷം ഉത്തരവ് നടപ്പാക്കാനായിരുന്നു പൊലീസ് തീരുമാനം. മാധ്യമ വാര്‍ത്തകള്‍ കണ്ട് രാവിലെ സ്വകാര്യ വാഹനങ്ങള്‍ എത്തിയ ഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് നിയന്ത്രണം നീക്കിയത്.

ചെറുവാഹനങ്ങള്‍ പമ്പയില്‍ എത്തിയാലും പാര്‍ക്കിങ് അനുവദിക്കില്ല. നിലയ്ക്കലില്‍ നിന്ന് എത്തുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ നിര്‍ത്തുന്ന പമ്പ പോലീസ് സ്റ്റേഷന് സമീപത്തെ യൂ ടേണില്‍ നിര്‍ത്തി ഭക്തരെ ഇറക്കാം. അതിനുശേഷം തിരികെ നിലക്കല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ടാക്‌സികളില്‍ എത്തുന്നവര്‍ക്കാണ് ഹൈക്കോടതി ഉത്തരവിന്റെ പ്രയോജനം ലഭിക്കുക.

സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഡ്രൈവറുമായി എത്തണം. ഡ്രൈവര്‍ക്കും ദര്‍ശനം നടത്തണം എങ്കില്‍ വാഹനം തിരികെ നിലക്കല്‍ പാര്‍ക്ക് ചെയ്തശേഷം ബസ്സില്‍ കയറി പമ്പയില്‍ എത്തണം. പാര്‍ക്കിംഗ് ഇല്ലാത്തത് മൂലം ഇത് ഒരു അസൗകര്യമായി തുടരും. പമ്പ വരെ ചെറു വാഹനങ്ങളില്‍ എത്താനാകുന്നതില്‍ തീര്‍ത്ഥാടകര്‍ സന്തോഷം പ്രകടിപ്പിച്ചു

 

Read more topics: travel ban, remove in pamba,
English summary
travel ban remove in pamba
topbanner

More News from this section

Subscribe by Email