Wednesday June 19th, 2019 - 4:38:pm
topbanner
topbanner

ട്രാക്കിൽ മരം വീണു;ട്രെയിനുകള്‍ വൈകും

JB
ട്രാക്കിൽ മരം വീണു;ട്രെയിനുകള്‍ വൈകും

കൊച്ചി: മുളന്തുരുത്തി, ഹരിപ്പാട് എന്നിവിടങ്ങളിൽ റെയിൽവേട്രാക്കിൽ മരം വീണു. ഇതേത്തുടർന്ന് എറണാകുളത്തിനും കായംകുളത്തിനുമിടയിൽ റെയിൽ ഗതാഗതത്തിൽ തടസം നേരിട്ടു. മുളന്തുരുരുത്തിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് എറണാകുളം-കോട്ടയം റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം രാവിലെ 11 മണിക്കുശേഷം തടസപ്പെട്ട നിലയിലായിരുന്നു. പരശുറാം എക്സ്പ്രസ് പിറവത്ത് നിർത്തിയിട്ടു.പിന്നീടാണ് ഹരിപ്പാടും റെയിൽവെ ട്രാക്കിൽ മരം വീണത്. ഇതേത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രെയിനുകൾ ഈ റൂട്ടുകളിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ആയിരകണക്കിന് യാത്രക്കാർ ദുരിതത്തിലായി.

English summary
train delayed due to rain
topbanner

More News from this section

Subscribe by Email