താമരശ്ശേരി: ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ലോറി, ബസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ ഏഴാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് വിദഗ്ദ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ ഇന്ന് രാവിലെ ഏഴ് വരെ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക