Wednesday April 1st, 2020 - 1:57:am
topbanner

തൃശൂര്‍ ജില്ലയില്‍ നാളെ പ്രാദേശിക അവധി

JB
 തൃശൂര്‍ ജില്ലയില്‍ നാളെ പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിപ്പൂരത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.മധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് ഉത്രാളിക്കാവിലെ പൂരത്തിനുള്ളത്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണ് പൂരം. എങ്കക്കാവ്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശങ്ങളില്‍ നിന്നുള്ള മൂന്നു പങ്കുകാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
tommorow holiday in thrissur vadakkachery nagarasabha
topbanner

More News from this section

Subscribe by Email