Friday July 10th, 2020 - 5:44:am

ശബരിമലയിലെ ഒരുക്കങ്ങള്‍ സര്‍ക്കാര്‍ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

jb
ശബരിമലയിലെ ഒരുക്കങ്ങള്‍ സര്‍ക്കാര്‍ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ശബരിമലയിലെ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ സര്‍ക്കാര്‍ വഴിപാടായി മാത്രമാണ് നടത്തിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഒരു വര്‍ഷം സമയം ലഭിച്ചിട്ടും ഒന്നും പൂര്‍ത്തിയാക്കീട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തുര്‍ന്ന്, യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിലയ്ക്കലും, പമ്പയിലും സന്ദര്‍ശനം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ നേതൃത്വത്തിലുളള യുഡിഎഫ് എംഎല്‍ മാരുടെ സംഘം നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം ലഭിച്ചിട്ടും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യവും, കുടിവെള്ളവും ഉള്‍പ്പെടെ ഒന്നും ഒരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച കാര്യങ്ങള്‍ അതേ രീതിയില്‍ തന്നെ നിലനില്‍ക്കുകയാണെന്നും എംഎഎല്‍മാര്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നല്‍കുമെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു. പിജെ ജോസഫ്, വിഎസ് ശിവകുമാര്‍, പറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

 

English summary
thrivanchoor radakrishnan against government on sabarimala issue
topbanner

More News from this section

Subscribe by Email