Thursday July 16th, 2020 - 6:34:am

തൃശ്ശൂരിൽ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

Anusha Aroli
തൃശ്ശൂരിൽ  നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നു തൃശൂരിലേക്ക് നിരോധിത ലഹരി വസ്തുവായ ഹാന്‍സ് കടത്തുകയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി അനസ് എന്നയാളെ പീച്ചി പോലീസ് സി.ഐ. ഷുക്കൂറും സംഘവും അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് വാണിയമ്പാറ അതിര്‍ത്തി ചെക്കിങ്ങിനിടയില്‍ പോലീസിനെ വെട്ടിച്ച് നിര്‍ത്താതെ പോയ വാഹനത്തെ പീച്ചി റോഡില്‍ പോലീസ് സംഘം തടഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ അവിടെയും വാഹനം വെട്ടിച്ച് സര്‍വീസ് റോഡ് വഴി വീണ്ടും വാണിയമ്പാറ വഴിക്ക് വാഹനം പാഞ്ഞു. പിന്നാലെ വന്ന പോലീസ് കാറിനെ മറികടന്ന് പ്രതിയെ പിടിക്കാന്‍ ശ്രമിക്കവെ പ്രതി ഓടുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ചുവന്നമണ്ണില്‍വച്ച് പിടികൂടുകയായിരുന്നു.

കെ.എല്‍. 45 എന്‍. 8870 എന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. മൂന്ന് ചാക്കുകളിലായി 144 ബണ്ടിലുകളിലായി 4320 ഹാന്‍സ് പാക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇതിന് മാര്‍ക്കറ്റില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാലര ലക്ഷം രൂപ വിലവരുമെന്ന് സി.ഐ. ഷുക്കൂര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നടക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും നിരോധിത ലഹരിവസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതിര്‍ത്തി പരിശോധന ശക്തിപ്പെടുത്താന്‍ തൃശൂര്‍ കമ്മിഷണര്‍ ആര്‍. ആദിത്യ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാണിയമ്പാറയിലെ അതിര്‍ത്തിയില്‍ പോലീസിന്റെ എണ്ണം കൂട്ടിയിരുന്നു.

തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്നും ലഹരിവസ്തുക്കള്‍ കടത്തുന്നുണ്ട് എന്ന് തൃശൂര്‍ എ.സി.പി. വി.ആര്‍. രാജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അതിര്‍ത്തിയില്‍വച്ച് ലഹരി കയറ്റിവന്ന വാഹനത്തെ പോലീസ് തടഞ്ഞത്. പീച്ചി എസ്.ഐ. ബിബിന്‍ ബി. നായര്‍, എസ്.ഐ. ജയന്‍, സി.പി.ഒ മാരായ റിജിന്‍, ദിലീപ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

English summary
thrissur youth arrested for Banned intoxicating substance
topbanner

More News from this section

Subscribe by Email