തൃശൂർ : വിയ്യൂർ ജില്ലാ ജയിലിലെ വിചാരണ തടവുകാരന്റെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപയുടെ സംഭാവന. വിചാരണ തടവുകാരനായ കന്യാകുമാരി പത്തരവിള തെരുവ് എ സുരേഷാണ് തന്റെ 3 മാസത്തെ ജയിൽ വേതനം സംഭാവനയായി നൽകിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജയിൽ സൂപ്രണ്ട് പി ജെ സലീമിനൊപ്പം കളക്ടറേറ്റിലെത്തിയ സുരേഷ് കളക്ടറുടെ ചേമ്പറിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറി. എൻഡിപിഎസ് കേസിലാണ് രണ്ടര വർഷം മുൻപ് വിചാരണത്തടവുകാരനായി സുരേഷ് വിയ്യൂർ ജയിലെത്തിയത്.
പത്രവാർത്തകൾ കണ്ട് പണം നൽകാൻ സുരേഷ് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട് പി ജെ സലീം പറഞ്ഞു. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് ശിവദാസ്, അസി. പ്രിസൺ ഓഫീസർമാരായ ബാബുരാജ്, നവീൺ വിനീഷ് എന്നിവരും സുരേഷിനൊപ്പം ഉണ്ടായിരുന്നു.