Tuesday October 27th, 2020 - 5:58:am

ക്യാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ചു നല്‍കി വടക്കേക്കാട് പോലീസ്

Anusha Aroli
ക്യാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ചു നല്‍കി വടക്കേക്കാട് പോലീസ്

തൃശൂര്‍ :ക്യാന്‍സര്‍ രോഗിയായ യുവാവിന് കോഴിക്കോടുനിന്നു ജീവന്‍രക്ഷാ മരുന്ന് എത്തിച്ചു നല്‍കി വടക്കേക്കാട് പോലീസ്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വടക്കേക്കാട് മണികണ്‌ഠേശ്വരം സ്വദേശി ചാകുണ്ടയില്‍ കരീമിന് (65) ദിവസവും കഴിക്കാനുള്ള ജീവന്‍രക്ഷാ മരുന്ന് തീര്‍ന്നുപോയതിനാല്‍ വിഷമിച്ചിരിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാട്ടിലുള്ള മുഴുവന്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അരിച്ചുപെറുക്കി, ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹായമഭ്യര്‍ത്ഥിച്ചു. എല്ലാവരും കൈമലര്‍ത്തിയപ്പോഴാണ് കരീമിന് വടക്കേക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഒന്നു വിളിക്കാന്‍ തോന്നിയത്.പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ എം സുരേന്ദ്രന്‍ ഇക്കാര്യം ഏറ്റെടുത്തു.

മരുന്ന് കോഴിക്കോട് മുക്കം എംവിആര്‍ ക്യാന്‍സര്‍ ആശുപത്രി മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമാണെന്ന് മനസ്സിലാക്കി. ഉടന്‍ തന്നെ വിവരം കൈമാറിയതു പ്രകാരം കോഴിക്കോട് പ്രദേശത്തെ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സ്വീകരിച്ചു.

കോവിഡ്-19 ലോക്ക്‌ഡൌണ്‍ കാലത്ത് കേരളാ പോലീസ് ആവിഷ്‌കരിച്ചിട്ടുള്ള സംവിധാനം വഴി, കോഴിക്കോട് നിന്നും ഹൈവേ പോലീസ് ഏറ്റുവാങ്ങിയ മരുന്ന് വിവിധ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൈമാറി, മണിക്കൂറുകള്‍ക്കകം വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഈ സമയം വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശക മുറിയില്‍ കാത്തിരിക്കുകയായിരുന്നു കരീമിന്റെ ബന്ധുവായ നിസാര്‍. വടക്കേക്കാട് എസ്.എച്ച്.ഓ സുരേന്ദ്രനില്‍ നിന്നും മരുന്നുകള്‍ ഏറ്റുവാങ്ങുമ്പോള്‍ നിസാര്‍ വിതുമ്പി.

 

English summary
thrissur vadakkekkad police helped cancer patient
topbanner

More News from this section

Subscribe by Email