Tuesday September 22nd, 2020 - 1:12:am

തൃശൂര്‍ തുമ്പൂര്‍ കാര്‍ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി

NewsDesk
തൃശൂര്‍ തുമ്പൂര്‍ കാര്‍ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം:  ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി

തൃശൂര്‍: കഴിഞ്ഞ ദിവസം തുമ്പൂര്‍ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് കുടുംബങ്ങളില്‍ നിന്നും നാല് പേര്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍  കാറിലുണ്ടായിരുന്ന നാല് പേര്‍ നേരത്തെ പിടിയിലായിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുകയും പിന്നിട് ആശുപത്രിയില്‍ നിന്നും ഒളിവില്‍ പോയിരുന്ന പൈങ്ങോട് സ്വദ്ദേശികളായ മാളിയേക്കല്‍ നിനോ (20), മാളിയേക്കല്‍ നോയല്‍ (21) എന്നിവരെയാണ് ആളൂര്‍ എസ് ഐ സുശാന്ത് കെ.എസും സംഘവും അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ അമിതവേഗതയില്‍ വന്ന കാറിടിച്ച് മരണപ്പെട്ടത്.പേരാംമ്പിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23) . കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ തുമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം സൃഷ്ടിച്ചത്.

അമിത വേഗതയില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍ റോഡിന് സമീപത്ത് നിന്നിരുന്ന പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേയക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ എതിരെ നടന്ന് വന്നിരുന്ന നാല് പേരെയും ഇടിക്കുകയായിരുന്നു.അപകടം നടന്നയുടന്‍ നിര്‍ത്താതെ പോയ കാര്‍ നാട്ടുക്കാര്‍ പിന്‍തുടര്‍ന്ന് പിടികൂടി.

Read more topics: thrissur, thumboor, accident, arrested,
English summary
thrissur thumboor car accident death
topbanner

More News from this section

Subscribe by Email