Tuesday July 14th, 2020 - 5:47:am

കോവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന ചെയ്ത് സൗദി പൗരൻ

Anusha Aroli
കോവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന ചെയ്ത് സൗദി പൗരൻ

തൃശൂർ : സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്പാർക്ക് ആഭരണ നിർമ്മാണശാലയുടെ സ്‌പോൺസറും സൗദി പൗരനുമായ മുഹമ്മദ് സെയ്ദ് അൽ ഒത്തേബി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം പണം നൽകിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിസിനസ്സ് പങ്കാളിയും ഗോൾഡ് സ്‌പോർക്ക് ഉടമയുമായ പ്രദീപ് കാറളം മുഖേനയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ല കളക്ടർ എസ് ഷാനവാസിന്റെ സാന്നിദ്ധ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറിയത്. വ്യക്തിപരമായി രണ്ട് ലക്ഷം രൂപയും പ്രദീപ് കാറളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. താണിശ്ശേരി സ്വദേശിയായ പ്രദീപ് കാറളം വർഷങ്ങളായി സൗദ്യ അറേബ്യൻ ആഭരണ നിർമ്മാണ വ്യവസായരംഗത്ത് സജീവമാണ്.

English summary
thrissur saudi citizen CMDRF donation
topbanner

More News from this section

Subscribe by Email