Friday September 25th, 2020 - 9:55:am

തൃശ്ശൂരിൽ പിക് അപ് വാനില്‍ മരിച്ചനിലയില്‍ കണ്ട ഡ്രൈവറുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

Anusha Aroli
തൃശ്ശൂരിൽ പിക് അപ് വാനില്‍ മരിച്ചനിലയില്‍ കണ്ട ഡ്രൈവറുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

തൃശൂര്‍: ദേശീയപാതയില്‍ വാണിയമ്പാറയ്ക്കു സമീപം നീലിപാറയില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡ്രൈവറുടെ കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തമിഴ്‌നാട് ഈറോഡ് പുളിയംപെട്ടി വെങ്കനായിക്കന്‍പാളയം കുപ്പുസ്വാമിയുടെ മകന്‍ ശരവണനാണ് (ഷണ്‍മുഖന്‍, 37) മരിച്ചത്. ചൊവ്വാഴ്ചയാണ് നീലിപ്പാറയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ശരവണനെ മരിച്ചനിലയില്‍ കണ്ടത്. പരിശോധനാഫലം നെഗറ്റീവായതോടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സത്യമംഗലത്ത് നിന്ന് നേന്ത്രക്കായ കയറ്റി പിക് അപ് വാനില്‍ ഞായറാഴ്ച ഏറ്റുമാനൂര്‍ക്ക് പോയതായിരുന്നു ശരവണന്‍. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് പിക്കപ്പ് വാനില്‍ മരിച്ചനിലയില്‍ ശരവണനെ കണ്ടത്.

English summary
thrissur pickup van driver death covid test result negative
topbanner

More News from this section

Subscribe by Email