Wednesday October 16th, 2019 - 5:32:pm
topbanner

മാപ്രാണം കൊലക്കേസ്: തെളിവെടുപ്പിനിടെ പ്രതിക്ക് കൊല്ലപ്പെട്ട രാജന്റെ ബന്ധുവില്‍നിന്ന് മര്‍ദനം

NewsDesk
മാപ്രാണം കൊലക്കേസ്: തെളിവെടുപ്പിനിടെ പ്രതിക്ക് കൊല്ലപ്പെട്ട രാജന്റെ ബന്ധുവില്‍നിന്ന് മര്‍ദനം

തൃശൂര്‍: ഇരിങ്ങാലക്കുട മാപ്രാണം കൊലക്കേസിലെ പ്രധാന പ്രതിയും വര്‍ണ തിയേറ്റര്‍ നടത്തിപ്പുകാരനുമായ നെടുംപുരയ്ക്കല്‍ വീട്ടില്‍ സഞ്ജയ് രവിയെ തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സി.ഐ. പി.ആര്‍. ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം തിയേറ്ററിലെ പാര്‍ക്കിങ് പ്രശ്‌നത്തെ തുടര്‍ന്ന് വാലത്ത് രാജന്‍ വെട്ടേറ്റ് മരിച്ച തിയേറ്ററിന് പുറകിലുള്ള വീട്ടിലേക്ക് തെളിവെടുപ്പിനെത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് ജീപ്പുകളിലായി കനത്ത പോലീസ് സംഘവും കൂടെയുണ്ടായിരുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീടിനുസമീപം തടിച്ചുകൂടിയിരുന്നു. പ്രതിയെ ജീപ്പില്‍നിന്ന് ഇറക്കിയ ഉടന്‍തന്നെ കൊല്ലടാ അവനെ എന്ന ആക്രോശവുമായി കൊല്ലപ്പെട്ട രാജന്റെ ബന്ധുക്കള്‍ പ്രതിക്കുനേരേ കൈയേറ്റത്തിന് ശ്രമിച്ചു.

കൊല്ലപ്പെട്ട രാജന്റെ ബന്ധുക്കളില്‍ ഒരാളില്‍നിന്നു പ്രതിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രതിയെ പോലീസ് ജീപ്പിനുള്ളിലേക്ക് മാറ്റി. തുടര്‍ന്ന് സി.ഐ. ബിജോയ് എല്ലാവരും അന്വേഷണവുമായി സഹകരിക്കണമെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരോട് ആവശ്യപ്പെടുകയും തുടര്‍ന്ന് രണ്ടാമതും പ്രതിയെ പുറത്തിറക്കി അല്പസമയത്തിനിടയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട രാജന്റെ മരുമകനും സംഭവത്തില്‍ കുത്തേല്‍ക്കുകയും ചെയ്തിരുന്ന വിനുവും സ്ഥലത്തുണ്ടായിരുന്നു.

Read more topics: thrissur, murder, case,
English summary
thrissur mapranam rajan murder case
topbanner

More News from this section

Subscribe by Email