Sunday July 12th, 2020 - 2:00:am

കേരളത്തിലെ പ്രമുഖ അരി വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍: ഗള്‍ഫിലുള്‍പ്പെടെ അനാശാസ്യകേന്ദ്രങ്ങള്‍ : സീമ വേറെ ലവലാ

NewsDesk
കേരളത്തിലെ പ്രമുഖ അരി വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍: ഗള്‍ഫിലുള്‍പ്പെടെ അനാശാസ്യകേന്ദ്രങ്ങള്‍ : സീമ വേറെ ലവലാ

തൃശൂര്‍: കേരളത്തിലെ പ്രമുഖ അരി വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവവ്യവസായിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ചശേഷമാണു ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പോലീസ് തെരയുന്നു. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സീമയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. ബലാത്സംഗം ചെയ്തുവെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ആദ്യം വ്യവസായി 40 ലക്ഷം രൂപ നല്‍കി. ബാക്കി തുക അടുത്ത ഘട്ടത്തിലും നല്‍കി. അതേസമയം വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പുസംഘം ലക്ഷങ്ങള്‍ ഈ വഴിയിലൂടെ സമ്പാദിച്ചിട്ടുണ്ട്. സീമയ്ക്കു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്തത്. അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.

വശ്യമായി സംസാരിച്ചാണ് സീമയും കാമുകന്‍ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവരുടെ ഏജന്റമാരാണ് പെണ്‍കുട്ടികളെ റിക്രൂട്ടു ചെയ്യുന്നതെന്നാണ് സൂചന. തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ച ശേഷം സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കുന്നതായി പറയുന്നു. ചില രാഷ്ട്രീയ- സിനിമാബന്ധങ്ങളും തുണയാണ്. വിവിധ ജോലികള്‍ക്ക് എന്ന പേരിലാണ് യുവതികളെ പാര്‍പ്പിച്ചിരുന്നത്. ആവശ്യക്കാര്‍ക്കു സമീപിക്കാന്‍ ഫോണ്‍നമ്പറുകളും നല്‍കിയിരുന്നു.

ഭാഷപോലും അറിയാത്ത യുവതികളെ അനാശാസ്യത്തിലേക്കു തള്ളിവിടുന്നതിനു മടി കാട്ടാത്ത സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്. പല പേരുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമുണ്ട്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണു പോലീസിന്റെ തീരുമാനം. കൊച്ചി കേന്ദ്രീകരിച്ചു ബ്ലാക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് തേന്‍കെണിയില്‍പ്പെടുത്തുകയും, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

Read more topics: thrissur, honey trap, arrest,
English summary
thrissur kurupam pady honey trap arrest
topbanner

More News from this section

Subscribe by Email