Tuesday July 14th, 2020 - 10:22:am

പാലക്കുഴി ഉള്‍വനത്തില്‍ നിന്നും വീണ്ടും 1000 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

Anusha Aroli
പാലക്കുഴി ഉള്‍വനത്തില്‍ നിന്നും വീണ്ടും 1000 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

തൃശൂര്‍: വടക്കഞ്ചേരി പാലകുഴിയില്‍ നിന്നും വീണ്ടും 1000 ലിറ്റര്‍ വാഷ് പികൂടി നശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് പാലകുഴിയില്‍ വാറ്റ് കേന്ദ്രം തകര്‍ക്കുന്നത്. ചൊവ്വാഴ്ച  പുലര്‍ച്ചെയോടെ ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്വയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഉള്‍വനത്തില്‍ പ്രവേശിച്ച് നടത്തിയ പരിശോധനയില്‍ പാലക്കുഴി തോട്ടിങ്കല്‍ കാട്ടുചോലയുടെ മുകള്‍വശം വനത്തിനകത്ത് അപകടകരമായ പാറയിടുക്കുകള്‍ക്കുള്ളില്‍ നിന്നുമാണ് 4 വീപ്പകളിലും 5 കുടങ്ങളിലുമായി സുമാര്‍ 1000 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ചത്. വാറ്റാനുളള പാത്രങ്ങള്‍, മീറ്റര്‍ കണക്കിന് പൈപ്പ് തുടങ്ങിയവയും പിടിച്ചെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലിസ് സംഘത്തെക്കണ്ട് 2 പേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി പോലീസ് കേസെടുത്തു. പരിശോധനയില്‍ വാഷില്‍ വീര്യത്തിതിന് വേണ്ടി അധി മാരകമായ രാസവസ്തുക്കളും മറ്റും ചേര്‍ത്തതായി കണ്ടെത്തി.

മലയോര മേഖലയായ വടക്കഞ്ചേരി, മംഗലംഡാം, കിഴക്കഞ്ചേരി, പാലക്കുഴി പ്രദേശങ്ങളില്‍ വ്യാപകമായി വാറ്റുചാരായ ലോബി പ്രവര്‍ത്തിക്കുന്നതായി മനസിലാക്കിയ പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തി വരുന്നത്. പാലക്കുഴി വനമേഖലയിലെ തിണ്ടില്ലം വെളളചാട്ടത്തിനു സമീപത്തു നിന്നും കഴിഞ്ഞ ആഴ്ചയും സംഘം 1200 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

സംഘത്തില്‍ ഡിവൈ.എസ്.പിക്ക് പുറമെ വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ്, എസ്.ഐ: എ. അജീഷ്, അഡീഷണല്‍ എസ്.ഐ: വാസുദേവന്‍. എസ്, സി.പി.ഒ.മാരായ ഷെഫി മോന്‍.എം, പ്രസാദ്. വി, ഹോം ഗാര്‍ഡ് സെയ്തുമുഹമ്മദ്, സ്‌ക്വാഡില്‍ ഉള്‍പ്പെട്ട റഹിംമുത്തു, കൃഷ്ണദാസ്.കെ.ആര്‍, സൂരജ് ബാബു .യു, ദിലിപ്. കെ, സുധിഷ്.ആര്‍, ഷിജു.സി എന്നിവരാണ് പരിശോധന നടത്തിയത്.

English summary
thrissur illegal liquor seized in vadakkancheri palakkuzhi
topbanner

More News from this section

Subscribe by Email