Tuesday July 14th, 2020 - 5:57:am

നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ഡി എം ഒ ഡോ.കെ ജെ റീന

Anusha Aroli
നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ഡി എം ഒ  ഡോ.കെ ജെ റീന

തൃശൂർ: കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ഡിഎംഒ ഡോ.കെ ജെ റീന. രോഗത്തിന്‍റെ ഉറവിടം തൃശൂരല്ല. യുവാവ് നാലു ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരും ഇയാളോട് ഒപ്പം താമസിച്ചിരുന്നു. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചു. ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതിനാൽ ആശങ്ക വേണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.എങ്കിലും മുൻ കരുതലിന്റെ ഭാഗമായി ആറുപേരെ നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ആർക്കും ഇതുവരെ നിപ ലക്ഷണങ്ങളില്ലെന്നും ഡിഎംഒ അറിയിച്ചു. പനി ബാധിച്ചിരിക്കെ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി, കളമശേരി, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. ഓസ്ട്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. 

English summary
thrissur dmo about nipah
topbanner

More News from this section

Subscribe by Email