Thursday June 4th, 2020 - 7:18:pm

അതിഥി തൊഴിലാളികൾ സംതൃപ്തർ: തൃശൂർ കളക്ടർ എസ് ഷാനവാസ്

Anusha Aroli
അതിഥി തൊഴിലാളികൾ സംതൃപ്തർ: തൃശൂർ കളക്ടർ എസ് ഷാനവാസ്

തൃശൂർ : കോവിഡ് 19 വ്യാപനത്തിനെതിരെ ജില്ലാഭരണകൂടം ഏർപ്പെടുത്തിയ നടപടികളിൽ അതിഥി തൊഴിലാളികൾ സംതൃപ്തരാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. കൊടകരയിലെ അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിഥി തൊഴിലാളികൾക്കാവശ്യമായ ആരോഗ്യ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അതത് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാര്യക്ഷമമായാണ് ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടുന്നത് ജില്ലാ ഭരണകൂടത്തിന്റെ നടപടികളിൽ അതിഥി തൊഴിലാളികൾ സംതൃപ്തരായത് കൊണ്ടാണ് ജില്ലയിൽ അവർക്കിടയിൽ നിന്നു അസ്വസ്ഥതകൾ ഉയരാത്തത്. ജില്ലാ കളക്ടർ പറഞ്ഞു.

അഗതികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളും ജില്ലാ കളക്ടർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തൃശൂർ ഗവ. ബോയ്‌സ്, ഗേൾസ് സ്‌കൂളിലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്. ക്യാമ്പുകളിൽ ഫോംഗിംഗ് നടത്താനും നിത്യവും അന്തേവാസികളുടെ കണക്കെടുക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

തുടർന്ന് ക്യാമ്പംഗങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന തോപ്പിൽ സ്‌കൂളിലെ സമൂഹ അടുക്കളും അദ്ദേഹം സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും സമൂഹവ്യാപനവും തടയാനുളള മുന്നൊരുക്കങ്ങളും കാര്യക്ഷമമാണെന്നും സമൂഹ അടുക്കളകൾ അനവധി പേരുടെ വിശപ്പകറ്റാൻ സഹായമാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
thrissur collector about other state workers welfare
topbanner

More News from this section

Subscribe by Email