Wednesday December 1st, 2021 - 3:42:pm

തൃശ്ശൂരിൽ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ നശിപ്പിച്ചു

Anusha Aroli
തൃശ്ശൂരിൽ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ നശിപ്പിച്ചു

തൃശൂര്‍: വെണ്ടോര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കല്ലറകള്‍ നശിപ്പിച്ച നിലയില്‍. നാല് കല്ലറകളുടെ സ്ലാബുകള്‍ ഇളക്കിമാറ്റിയ നിലയിലാണ്. ലോക്ക് ഡൗണിന്റെ ഭാഗമായി പള്ളിയും സെമിത്തേരിയും അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം പള്ളി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ട്രസ്റ്റി നെപ്പോ ചിറമ്മല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സെമിത്തേരിയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് കല്ലറകള്‍ നശിപ്പിച്ചതെന്ന് കരുതുന്നു. ഒരു കല്ലറയുടെ മുകളില്‍ പുല്‍ച്ചെടികള്‍ കൂട്ടിയിട്ട നിലയിലാണ്. പള്ളിയില്‍ അതിക്രമിച്ചു കയറി സെമിത്തേരിയില്‍ നാശനഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വികാരി ഫാ. ജോസ് തെക്കേക്കര ആവശ്യപ്പെട്ടു.

English summary
thrissur church cemetery graves were destroyed
topbanner

More News from this section

Subscribe by Email