Friday September 25th, 2020 - 8:19:am

ഭാരതപ്പുഴയിലെ ജല ക്ഷാമം : മലമ്പുഴ ഡാം തുറക്കാൻ നടപടിയായി

Anusha Aroli
ഭാരതപ്പുഴയിലെ ജല ക്ഷാമം :  മലമ്പുഴ ഡാം തുറക്കാൻ നടപടിയായി

തൃശൂർ : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്ത് മലമ്പുഴ ഡാം തുറന്നുവിടുന്നതിനു നടപടിയായതായി യു. ആർ. പ്രദീപ് എം.എൽ.എ. അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളാ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്ക് യഥേഷ്ടം വെള്ളം പമ്പ്‌ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണം എന്നു കാണിച്ച് യു. ആർ. പ്രദീപ് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഈ കത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദശിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ ഡാം എക്‌സിക്യൂട്ടീവ് എൻജിനീയർ ആവശ്യമായ നടപടി സ്വീകരിച്ചു.

ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടർ അതോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകൾക്ക് വെള്ളം പമ്പ് ചെയ്യുന്നതിനു ഭാരതപ്പുഴയിൽ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാൽ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങൾ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണെന്നും ഇതോടൊപ്പം എം.എൽ.എ, എംപി, തദേശസ്വയംഭരണ വകുപ്പ് എന്നിവ മുഖേന പണിതീർത്ത ശുദ്ധജല പദ്ധതികൾക്കും വെള്ളമില്ലാത്ത അവസ്ഥയാണെന്നും എം.എൽ.എ കത്തിൽ ചുണ്ടി കാട്ടിയിരുന്നു.

ഏപ്രിൽ, മെയ് മാസങ്ങളിൽ കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. മംഗലം, പോത്തുണ്ടി ഡാമുകളിൽ ജല ലഭ്യത കുറവുള്ളത് കൊണ്ട് അവ തുറന്ന് ഗായത്രി പുഴയിലെ നീരൊഴുക്ക് വർദ്ധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകളിൽ നിന്നും പമ്പ് ചെയ്യുന്നതിന് ആവശ്യമായ വെള്ളം ഭാരത പുഴയിൽ ഇല്ലാത്ത അവസ്ഥ വാട്ടർ അതോറിറ്റി എൻജിനീയർമാർ യു. ആർ. പ്രദീപ് എം.എൽ.എ. യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഇടപെടണം എന്നു കാണിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.

English summary
thrissur bharathappuzha malambuzha dam opening
topbanner

More News from this section

Subscribe by Email