Sunday August 9th, 2020 - 8:28:pm

ഡിജിറ്റൽ കാറ്റ്ലോഗ് : ചരിത്രം രചിച്ച് എറിയാട് അബ്ദു റഹ്മാൻ ലൈബ്രറി

Anusha Aroli
ഡിജിറ്റൽ കാറ്റ്ലോഗ് : ചരിത്രം രചിച്ച് എറിയാട് അബ്ദു റഹ്മാൻ ലൈബ്രറി

തൃശൂർ : കോവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ വായനശാലകൾക്കിടയിൽ ചരിത്രം രചിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂർ എറിയാട് മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് ഗ്രന്ഥശാല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനങ്ങൾക്ക് വായന കൂടുതൽ എളുപ്പമാക്കാൻ ഡിജിറ്റൽ കാറ്റ്ലോഗ് നിർമ്മിച്ചാണ് എം എ എൽ സി റെക്കോർഡ് സൃഷ്ടിച്ചത്. കേരളത്തിലെ 8000ത്തിലധികം വരുന്ന ഗ്രാമീണ വായനശാലകളിൽ ആദ്യത്തെ ഡിജിറ്റൽ കാറ്റലോഗാണിത്. എംഎഎൽസിയിലെ 14000 പുസ്തകങ്ങളുടെ കാറ്റ്ലോഗ് ഇനി മുതൽ http:yqyqsayahna.org.ml.pdf.malc-catalog.pdf ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.

ഇതിൽ പതിനായിരത്തിലധികം വരുന്നത് മലയാള ഗ്രന്ഥങ്ങൾ മാത്രമാണ്. അഡോബ് ആക്രോബാറ്റ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ മൊബൈലിലേക്ക് ഇത് എളുപ്പത്തിൽ പകർത്താൻ സാധിക്കും. ഇന്ത്യൻ വായനശാലകളിൽ തന്നെ അപൂർവമാണ് ഇതെന്ന് സാങ്കേതിക സഹായം നിർവ്വഹിച്ച ഭാഷാ സാങ്കേതിക വിദഗ്ധൻ കൂടിയായ കെ എച്ച് ഹുസൈൻ പറയുന്നു.

ലോക്ക് ഡൗണിൽ നിശ്ചലമായ കേരളത്തിൽ ഈ ഡിജിറ്റൽ കാറ്റ്ലോഗ് ഉപയോഗിച്ച് ആളുകൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വായനശാലയിൽ നിന്ന് പഞ്ചായത്തിൽ വിതരണം ചെയ്യാൻ കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി രാജന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ രംഗത്തുണ്ട്. പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് 9946413588, 9946148385, 9744815856 എന്നീ നമ്പറുകളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യപ്പെടാം.

ഒരു വർഷം മുൻപാണ് കേരളത്തിലെ ഗ്രാമീണ വായനശാലകളിലെ ആദ്യത്തെ ഡിജിറ്റൽ കാറ്റ്ലോഗ് എന്ന ദൗത്യത്തിന് ലൈബ്രറി പ്രസിഡന്റ് കറുകപ്പാടത്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിക്കുന്നത്. ഓളം ഡിക്ഷ്ണറിയിലെ കൈലാസനാഥ്, നാട്ടുകാരായ റഷീദ് പി എം, നസീർ പുത്തൻചാൽ, സിയാവുദ്ദീൻ കെ എം എന്നിവരിൽനിന്ന് സമാഹരിച്ച ഫണ്ടായിരുന്നു മുതൽ മുടക്ക്. സാങ്കേതിക സഹായം നിർവഹിച്ച കെ എച്ച് ഹുസൈന് പുറമേ കെ പി സത്യൻ, കെ എ നജീബ്, ലിൻസി വിൽസൺ, ധന്യ സി എസ് എന്നിവരും സാങ്കേതിക സഹായത്തിന് കൂട്ടുവന്നു. കെ എം ഗോപി മലയാള ഗ്രന്ഥസൂചികയ്ക്കായി വർഗ്ഗീകരണം ചിട്ടപ്പെടുത്തി.

മൊബൈൽ ലൈബ്രറി കാറ്റലോഗ് സാദ്ധ്യമാക്കാനായി സി.വി. രാധാകൃഷ്ണൻ (സായാഹ്ന ഫൗണ്ടേഷൻ http://www.sayahna.org/) നൂതന പി.ഡി.എഫ്. സാങ്കേതികത വികസിപ്പിച്ചെടുത്തു. നജീബ് തയ്യാറാക്കിയ 'കോഹ' ഓൺലൈൻ കാറ്റ്ലോഗ് അപ്‌ലോഡ് ചെയ്യുന്നത് കൈലാഷ്നാഥാണ് (www.malc.site). എന്നാൽ ഈ ദൗത്യത്തിന് ചുക്കാൻ പിടിച്ച മുഹമ്മദിന് പക്ഷേ, ഡിജിറ്റൽ കാറ്റലോഗ് രൂപപ്പെട്ടു വന്നത് കാണാൻ യോഗമുണ്ടായില്ല. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സംഭവിച്ച അദ്ദേഹത്തിന്റെ വിയോഗം കാറ്റ്ലോഗ് യാഥാർത്ഥ്യമായത്തിന്റെ സന്തോഷത്തിലും അണിയറ പ്രവർത്തകരെ സങ്കടപ്പെടുത്തുന്നു.

English summary
thrissur ariyad abdhu rahman laibrary digital catlog
topbanner

More News from this section

Subscribe by Email