Wednesday December 1st, 2021 - 2:53:pm

തൃശ്ശൂരിൽ വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞതായി പരാതി

Anusha Aroli
തൃശ്ശൂരിൽ വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞതായി പരാതി

തൃശൂര്‍: ചാവക്കാട് നഗരസഭാ ഓഫീസ് വരാന്തയില്‍ ഭരണപക്ഷത്തെ പുരുഷ കൗണ്‍സിലര്‍ പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ് അപമര്യാദയായി പെരുമാറിയതായി പരാതി. എടി, പോടി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചെന്ന് ആരോപിച്ച് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ഷാഹിദ മുഹമ്മദാണ് സി.പി.എമ്മിലെ കൗണ്‍സിലര്‍ പി.പി. നാരായണനെതിരേ രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവം സംബന്ധിച്ച് ഷാഹിദ ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി. രാവിലെ നടന്ന കൗണ്‍സില്‍ യോഗം കഴിഞ്ഞ ശേഷമാണ് സംഭവം. ഭരണപക്ഷം കോവിഡ് 19 നിയമ ലംഘനം നടത്തിയെന്ന് പ്രതിപക്ഷം കൗണ്‍സിലില്‍ യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇതാണ് പ്രകോപനത്തിനു കാരണമെന്നും പരാതിയില്‍ പറയുന്നു. വരാന്തയില്‍ തടഞ്ഞു നിറുത്തിയാണ് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ഭരണപക്ഷ കൗണ്‍സിലര്‍ തന്നെ അപാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതെന്നും ഷാഹിദ പറഞ്ഞു.

English summary
thrissur Vulgarity against chavakkad women counciler
topbanner

More News from this section

Subscribe by Email