Tuesday July 14th, 2020 - 10:13:am

ലോക്ക് ഡൗണിലും പഠനം മുടക്കാതെ തൃശൂർ എൻ ഐ പി എം ആറിലെ കുട്ടികൾ

Anusha Aroli
ലോക്ക് ഡൗണിലും പഠനം മുടക്കാതെ തൃശൂർ എൻ ഐ പി എം ആറിലെ കുട്ടികൾ

തൃശൂർ : ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് ലോക്ക് ഡൗൺ കാലത്തും പഠനം മുടങ്ങുന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവർക്കായുള്ള സ്പെഷ്യൽ സ്‌കൂൾ ലോക്ക് ഡൗണിൽ അടച്ചതോടെ ഭിന്നശേഷി കുട്ടികൾക്കായി ഓൺലൈനിലൂടെ ക്ലാസ്സ് നടത്തി മാതൃകയാവുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ വരുന്ന ഈ സ്ഥാപനം. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസ്സിലൂടെയുള്ള പരിശീലനം നൽകുന്നത്. സ്പെഷ്യൽ സ്‌കൂളിലെ അധ്യാപകരുടെ നിർദ്ദേശ പ്രകാരം മാതാപിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ ഓരോ കാര്യങ്ങൾ ചെയ്യുന്നത്.

ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള പരിശീലനങ്ങളാണ് നൽകിവരുന്നത്. ബ്രഷ് പിടിക്കുക, പേന പിടിക്കുക, പയർ മണി പെറുക്കുക തുടങ്ങിയ സൂക്ഷ്മ ചലനം ആവശ്യം അവരുന്ന പ്രവർത്തികൾ വീട്ടിൽ ഇരുന്നുകൊണ്ട് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു. ഇതിനായുള്ള ശ്രമങ്ങളാണ് ക്ലാസ്സിലൂടെ നടക്കുന്നത്.

സ്പെഷ്യൽ സ്‌കൂൾ അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് രക്ഷിതാക്കൾ വിത്ത് പാകുക, കള പറിക്കുക, ചെടി നനയ്ക്കുക, പച്ചക്കറികൾ തരം തിരിക്കുക, പയറു മണി പെറുക്കുക എന്നിങ്ങനെ വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനത്തിൽ കുട്ടികളെ ഏർപ്പെടുത്തുന്നു. ഇതിലൂടെ കുട്ടികളുടെ കഴിവുകൾ വികസിക്കുക മാത്രമല്ല ലോക് ഡൗൺ മൂലമുള്ള മാനസിക പിരിമുറുക്കത്തിൽ നിന്നും അവരെ രക്ഷിക്കാനും സാധിക്കുന്നു.

സെറിബ്രൽ പാൾസി ബാധിച്ച 29 കുട്ടികളാണ് സ്പെഷ്യൽ സ്‌കൂളിൽ പഠിക്കുന്നത്. അഞ്ചു അധ്യാപകരടങ്ങുന്ന സംഘമാണ് ഈ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 3 വരെയാണ് കുട്ടികൾക്കായുള്ള ക്ലാസ്സ്. ലോക്ക് ഡൗണിൽ സാധാരണ ക്ലാസ്സ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ ക്ലാസ്സെടുക്കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് എൻ ഐ പി എം ആർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു.

വീട്ടിൽ ഇരിക്കുന്ന സമയത്തെ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ടെലി കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read more topics: thrissur,NIPMR students study
English summary
thrissur NIPMR students study
topbanner

More News from this section

Subscribe by Email