Saturday January 25th, 2020 - 8:30:am
topbanner

തേക്കടിയില്‍ സ്വകാര്യ ഹോംസ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

suji
തേക്കടിയില്‍ സ്വകാര്യ ഹോംസ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

തേക്കടിയില്‍ സ്വകാര്യഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചവര്‍. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കുമളി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസമായി പ്രമോദും കുടുംബവും ഈ ഹോംസ്റ്റേയിലാണ് താമസം. കമ്പത്തിനടത്തെ പുതുപ്പെട്ടിയില്‍ ജീവയ്ക്ക് സ്ഥലമുണ്ടെന്നും ഇതിന്റെ ഇടപാടിനായാണ് തേക്കടിയിലെത്തിയതെന്നുമാണ് ഹോംസ്റ്റേ ഉടമയോട് പ്രമോദ് പറഞ്ഞിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാതായപ്പോള്‍ ഹോംസ്റ്റേ ഉടമ ഇവരുടെ ഡോറില്‍ തട്ടി. എന്നാല്‍ തുറക്കാതായപ്പോള്‍ ജനല്‍ പൊട്ടിച്ച് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി റൂം തുറന്നപ്പോള്‍ മറ്റ് രണ്ട് പേരെയും കൂടി മരിച്ച നിലയില്‍ കണ്ടെത്തി. പ്രമോദും, ശോഭനയും തൂങ്ങിയ നിലയിലും, ജീവയുടെ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലുമാണ്. ആദ്യ രണ്ട് പേരുടെയും ആത്മഹത്യ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ ജീവയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാകൂ.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആറ് മാസം മുമ്പാണ് പ്രമോദും ജീവയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്

 

Read more topics: three ,death, thekkady home stay
English summary
three died in thekkady home stay
topbanner

More News from this section

Subscribe by Email