Monday October 21st, 2019 - 3:07:am
topbanner

കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി

JB
കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി

മലപ്പുറം: കാളികാവില്‍ പുഴയിലിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. വേങ്ങര പറമ്പില്‍പീടിക സ്വദേശികളായ യൂസഫ്, ജുവൈരിയ ഏഴ് മാസം പ്രായമായ അബീഹാ എന്നിവരാണ് മരിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാളികാവ് കല്ലാംമൂലയില്‍ ചിങ്കകല്ല് വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലങ്കോടുള്ള ബന്ധു വീട്ടിലെത്തിയ പത്തംഗ സംഘമാണ് ചിങ്കക്കല്ലിലെത്തിയത്. ഇതില്‍ പുഴയിലിറങ്ങിയ അഞ്ചു പേര്‍ അപകടത്തില്‍ പെടുകയായിരുന്നു.

പെട്ടന്ന് ഉണ്ടായ മലവെള്ളപാച്ചിലില്‍ ജലനിരപ്പുയര്‍ന്നതാണ് അപകട കാരണം. വേങ്ങര പറമ്പില്‍പീടികയിലെ യൂസുഫ്, സഹോദര ഭാര്യ ജുവൈരിയ, യൂസഫിന്റെ എഴു മാസം പ്രായമായ കുഞ്ഞു അബീഹാ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യൂസുഫിന്റെ ഭാര്യ ഷഹീദ, ജുവൈരിയയുടെ മകന്‍ മുഹമ്മദ് അക്ബല്‍ എന്നിവരെ രക്ഷപെടുത്തി. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Read more topics: three died, in kaliyankav,
English summary
three died in kaliyankav
topbanner

More News from this section

Subscribe by Email