Friday November 15th, 2019 - 6:33:pm
topbanner

യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

JB
യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളം സൗത്ത് ജംഗ്ഷനില്‍ യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയില്‍ യഹിയ(43), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പില്‍ ഷഹീര്‍ മുഹമ്മദ്(42), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഹൗസ് നമ്പര്‍ ഢകക/78 ല്‍ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം സൗത്ത് ജംഗ്ഷനില്‍ ചിറ്റൂര്‍ റോഡില്‍ ജോലിസംബന്ധമായി നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. ബഹളം കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികള്‍ സ്ഥലത്തുനിന്നും കടന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ അറസ്റ്റില്‍ ആയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Read more topics: three arrest, in young man attack,
English summary
three arrest in young man attack
topbanner

More News from this section

Subscribe by Email