Monday September 16th, 2019 - 12:27:pm
topbanner
Breaking News
jeevanam

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലാഭവിഹിതം ജലോത്സവങ്ങള്‍ക്ക് മാറ്റിവയ്ക്കുമെന്ന് തോമസ് ഐസക്

JB
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലാഭവിഹിതം ജലോത്സവങ്ങള്‍ക്ക് മാറ്റിവയ്ക്കുമെന്ന് തോമസ് ഐസക്

ആലപ്പുഴ: അടുത്തവര്‍ഷം മുതല്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലാഭവിഹിതം മുഴുവന്‍ സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കളക്ടറേറ്റില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളി സംബന്ധിച്ച അടിയന്തര ഭരണസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.നെഹ്റുട്രോഫിയുടെ നടത്തിപ്പിനായി ജില്ലാകളക്ടര്‍ അധ്യക്ഷയായി പരാതിപരിഹാര സമിതി രൂപീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ വള്ളങ്ങള്‍ പരേഡിനായി തയ്യാറെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധ്യക്ഷയായ ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുള്ള, ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ്, റേസ് കമ്മിറ്റി കണ്‍വീനര്‍ ഹരണ്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത്തവണ നെഹ്‌റു ട്രോഫിയില്‍ 81 ജലരാജാക്കന്മാരാണ് പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ മൂന്നു വള്ളങ്ങളും ഉള്‍പ്പടെ 23 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 12 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ 6 വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 10 വള്ളങ്ങളും 4 ചുരുളന്‍ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 58 ചെറുവള്ളങ്ങള്‍ ആണ് മത്സരരംഗത്തുള്ളത്.

പ്രഥമ സിബിഎല്ലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നെഹ്റുട്രോഫി ബോട്ട് റേസിന്റെ ഉദ്ഘാടനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിര്‍വഹിക്കും. മന്ത്രിമാരായ ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, പി.തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഒരു മണി മുതല്‍ രണ്ടുമണിവരെ ഡിസ്‌പ്ലേ നടക്കും. രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും.

നെഹ്‌റു ട്രോഫിമുതല്‍ കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാകുന്നത്. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ ആരംഭിയ്ക്കും. പ്രദര്‍ശന മത്സരങ്ങളുള്‍പ്പടെയുള്ള ഇത്തരം മത്സരങ്ങള്‍ 1 മണിക്ക് മുമ്പ് അവസാനിക്കും. സി.ബി.എല്‍ പ്രക്ഷേപണം നാലു മുതല്‍ അഞ്ചു മണിവരെയായിരിക്കും. സ്റ്റാര്‍ട്ടിങ്ങിന് ഇത്തവണയും കുറ്റമറ്റരീതിയില്‍ കഴിഞ്ഞ തവണ പ്രവര്‍ത്തിപ്പിച്ച മാഗ്നറ്റിക് സംവിധാനം നിശ്ചല സ്റ്റാര്‍ട്ടിങ്ങിന് ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും തുടരും. ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിലൂടെ വള്ളങ്ങളുടെ മത്സരം പൂര്‍ത്തിയാകുന്ന നിമിഷംതന്നെ എല്‍.ഇ.ഡിയിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സര ഫലം അറിയാന്‍ കഴിയും.

English summary
thomas issac talking about boat race
topbanner

More News from this section

Subscribe by Email