Sunday January 19th, 2020 - 1:37:pm
topbanner

പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് തള്ളി ധനമന്ത്രി തോമസ്

suji
പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് തള്ളി ധനമന്ത്രി തോമസ്

പൗരത്വ നിയമ ഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് തള്ളി ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്തമാണെന്നും തോമസ് ഐസക് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നും ഭരണഘടന പ്രകാരം കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.

ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

Read more topics: thomas isac,cab,governor
English summary
thomas isac says about cab and governor statement
topbanner

More News from this section

Subscribe by Email