Wednesday November 13th, 2019 - 3:17:pm
topbanner

പാകിസ്താന്‍ പ്രയോഗം: നാണംകെട്ട മൗനമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം, അമിത് ഷായ്ക്കെതിരെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല: ഐസക്ക്

BI
പാകിസ്താന്‍ പ്രയോഗം: നാണംകെട്ട മൗനമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം, അമിത് ഷായ്ക്കെതിരെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല: ഐസക്ക്

വയനാടിനെ അധിക്ഷേപിച്ച അമിത് ഷായ്ക്ക് ചുട്ട മറുപടി കൊടുക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് ഇതേവരെ നാവു പൊങ്ങാത്തതെന്ന് ഡോ. ടി എം തോമസ് ഐസക്ക്. വയനാടിനെ പാകിസ്താന്‍ എന്നുവിളിച്ചാക്ഷേപിച്ചിട്ട് ദിവസം രണ്ടു തികയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഹീനമായ ഈ അധിക്ഷേപത്തിനെതിരെ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതെന്തെന്നും ഐസക്ക് ചോദിച്ചു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമിത്ഷായ്ക്ക് ശക്തമായ മറുപടി ഇടതുപക്ഷത്തു നിന്നായിരുന്നു. നിശിതമായ ഭാഷയില്‍ത്തന്നെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. അമിത്ഷായുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലും ഇടതുപക്ഷ അനുഭാവികളും പ്രവര്‍ത്തകരുമാണ് സംഘപരിവാറിന്റെ ഇത്തരം വാദങ്ങള്‍ക്ക് കണക്കിനു മറുപടി പറഞ്ഞു പോകുന്നത്.

കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്‍ മത്സരിക്കുന്ന ഇത്ര മഹത്തായ പാരമ്പര്യമുള്ള മണ്ഡലത്തിലെ ജനങ്ങളെ രാജ്യത്തുടനീളം അധിക്ഷേപിക്കുകയാണ് ബിജെപി നേതാക്കള്‍. നാണംകെട്ട മൗനമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കളിക്കുന്ന വര്‍ഗീയക്കളിയുടെ ചീട്ടുകീറുമോ എന്ന പേടികൊണ്ടാണ് കോണ്‍ഗ്രസിന് ഈ ഗതികേടു സംഭവിച്ചതെന്ന് ഐസക്ക് പറഞ്ഞു.

ബിജെപിയുടെ അധിക്ഷേപങ്ങളോടു പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയും വയനാട് ജനതയെ അപമാനിക്കുകയാണ് ചെയ്തത്. ഈ മൗനത്തിനും അധിക്ഷേപത്തിനുമുള്ള വീറുറ്റ മറുപടി ഇടതുപക്ഷം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രീട്ടീഷുകാര്‍ക്കെതിരെ ജീവന്‍ നല്‍കി പോരാടിയ പഴശിരാജയുടെ മണ്ണാണ് വയനാട്. ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പ് ആക്രമിച്ച് ഭടന്മാരെ വകവരുത്തിയ കുറിച്യപ്പടയുടെ പാരമ്പര്യം പേറുന്ന നാട്. ആ നാടിനെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യസമരപാരമ്പര്യത്തെത്തന്നെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: Thomas isaac, Rahul Gandhi
English summary
thomas isac criticize congress and rahul gandhi
topbanner

More News from this section

Subscribe by Email