Saturday September 19th, 2020 - 8:06:am

തരം താഴാന്‍ തീരുമാനിച്ചവര്‍ ഏതറ്റം വരേയും തഴം താഴും ; മലയാളികളോട് കേന്ദ്രം പക പോക്കുകയാണെന്ന് തോമസ് ഐസക്

suji
തരം താഴാന്‍ തീരുമാനിച്ചവര്‍ ഏതറ്റം വരേയും തഴം താഴും ; മലയാളികളോട് കേന്ദ്രം പക പോക്കുകയാണെന്ന് തോമസ് ഐസക്

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടര്‍ച്ചയായി പകപോക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ അല്‍പത്തം കേരളത്തോടു കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിന്റെ സാംസ്‌ക്കാരികചിഹ്നങ്ങളെ അതിമനോഹരമായി കോര്‍ത്തിണക്കിയ ദൃശ്യമാണ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അല്‍പമെങ്കിലും കലാവാസനയുള്ളവര്‍ക്ക് തള്ളിക്കളയാനാവാത്ത രൂപകല്‍പന. നമ്മുടെ പരമ്പരാഗത ഉല്‍സവങ്ങളും സംസ്ഥാന മൃഗവും സുഗന്ധദ്രവ്യങ്ങളും ആയൂര്‍വേദവും കൂത്തമ്പലവും കൂടിയാട്ടവും മോഹിനിയാട്ടവും കഥകളിയും പടയണിയും കളരിപ്പയറ്റും തെയ്യവും ഓട്ടന്‍തുള്ളലും ഒരു വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലും ഓളം തല്ലുന്ന രൂപകല്‍പനയാണ് സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചത്. പക്ഷേ കേന്ദ്രത്തിലെ ഏമാന്മാര്‍ക്കതു ബോധിച്ചില്ല. തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടര്‍ച്ചയായി പകപോക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ അല്‍പത്തം കേരളത്തോടു കാണിക്കുന്നത്. അധികാരത്തിന്റെ ഇത്തരം ദുഷ്പ്രയോഗങ്ങള്‍, തരംതാണ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. നിര്‍ഭാഗ്യവശാല്‍ അതൊന്നും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല ബന്ധപ്പെട്ടവര്‍.കലയും ശില്‍പകലയും (art and architecture) എന്നതായിരുന്നു ടാബ്ലോയുടെ വിഷയം. കേരളത്തിന്റെ സാംസ്‌ക്കാരികചിഹ്നങ്ങളെ അതിമനോഹരമായി കോര്‍ത്തിണക്കിയ ദൃശ്യമാണ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അല്‍പമെങ്കിലും കലാവാസനയുള്ളവര്‍ക്ക് തള്ളിക്കളയാനാവാത്ത രൂപകല്‍പന. നമ്മുടെ പരമ്പരാഗത ഉല്‍സവങ്ങളും സംസ്ഥാന മൃഗവും സുഗന്ധദ്രവ്യങ്ങളും ആയൂര്‍വേദവും കൂത്തമ്പലവും കൂടിയാട്ടവും മോഹിനിയാട്ടവും കഥകളിയും പടയണിയും കളരിപ്പയറ്റും തെയ്യവും ഓട്ടന്‍തുള്ളലും ഒരു വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലും ഓളം തല്ലുന്ന രൂപകല്‍പനയാണ് സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചത്. പക്ഷേ കേന്ദ്രത്തിലെ ഏമാന്മാര്‍ക്കതു ബോധിച്ചില്ല.

കഴിഞ്ഞ വര്‍ഷം വൈക്കം സത്യഗ്രഹമായിരുന്നു കേരളം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത നിശ്ചലദൃശ്യം. ദളിതന്റെ ക്ഷേത്രപ്രവേശനമെന്ന ആവശ്യത്തിന്റെയും അതിനുവേണ്ടി നടന്ന പ്രക്ഷോഭത്തിന്റെയും മുഴക്കം ഇന്നും അലോസരപ്പെടുത്തുന്നതുകൊണ്ടാവാം, സംഘപരിവാര്‍ നിയന്ത്രിക്കുന്ന ജഡ്ജിംഗ് കമ്മിറ്റി കേരളത്തിന്റെ പ്ലോട്ട് തള്ളിയിരുന്നു. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.റിപ്പബ്ലിക് ദിന പരേഡുകളില്‍ മികവ് പുലര്‍ത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്‌കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങളാണ് നാം ഒരുക്കിയിരുന്നത്. 2008 മുതല്‍ 2013 വരെയുള്ള 6 പരേഡുകളില്‍ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡില്‍ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാന്‍ അനുമതി കിട്ടിയത്.

തരംതാഴാന്‍ തീരുമാനിച്ചവര്‍ ഏതറ്റം വരെയും തരംതാഴും. കേരളത്തെ സംഘപരിവാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഇത്തരം തരംതാണ അധികാരപ്രയോഗങ്ങളില്‍നിന്ന് വ്യക്തമാണ്.

 

Read more topics: thomas isac ,govt
English summary
thomas isac against govt
topbanner

More News from this section

Subscribe by Email