Sunday December 8th, 2019 - 4:08:am
topbanner

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രം 1600 കോടിയുടെ ജിഎസ്ടി കുടിശിക വരുത്തിയെന്ന് മന്ത്രി തോമസ് ഐസക്

suji
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രം 1600 കോടിയുടെ ജിഎസ്ടി കുടിശിക വരുത്തിയെന്ന് മന്ത്രി തോമസ് ഐസക്

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശിക കിട്ടാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക്. 1600 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയിട്ടുള്ളത്. ഈ തുക കിട്ടിയാല്‍ തീരാവുന്ന പ്രതിസന്ധി മാത്രമെ സംസ്ഥാനത്തുള്ളു എന്നും തോമസ് ഐസക് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും എന്നാല്‍ ഭയപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഈ മാസം അത്തരമൊരു അവസ്ഥ ഉണ്ടായി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

English summary
thomas isac about kerala financial crisis
topbanner

More News from this section

Subscribe by Email