Friday July 10th, 2020 - 4:49:am

സ്വേച്ഛാധിപതി പരാമര്‍ശത്തില്‍ പരസ്യ വിഴുപ്പലക്കലിനില്ല, പരാതി ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയെന്ന് തോമസ് ഐസക്ക്

Raji Mejo
 സ്വേച്ഛാധിപതി പരാമര്‍ശത്തില്‍ പരസ്യ വിഴുപ്പലക്കലിനില്ല, പരാതി ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയെന്ന് തോമസ് ഐസക്ക്

പത്തനംതിട്ട: തനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഐക്കെതിരെ പരസ്യ പ്രതികരണത്തിനില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സിപിഐയുടെ 'സ്വേച്ഛാധിപതി പരാമര്‍ശ'ത്തില്‍ പരസ്യ വിഴുപ്പലക്കലിന് ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കരിക്കാത്ത ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരസ്യ വിമര്‍ശനവും പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുക അല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്റെ പ്രതികരണം. കയര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

പ്രതിസന്ധിയുടെ നടുവിലാണ് കയര്‍ മേഖല. ഫാക്ടറികള്‍ ഓരോന്നായി അടച്ചുപൂട്ടുന്നു. മിനിമം കൂലി പോലും നല്‍കുന്നില്ല. കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോകുന്നു. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാന്‍ കയര്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. അതിനിടെ മന്ത്രി തോമസ് ഐസക്കിനെതിരായ സിപിഐയുടെ കയര്‍ സമരത്തില്‍ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിയെ വഴിയില്‍ തടയുന്നത് അടക്കം സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

 

Read more topics: thomas isaac,cpi , protest ,
English summary
No issue with dictatorship, says Thomas Isaac
topbanner

More News from this section

Subscribe by Email