Thursday May 28th, 2020 - 3:24:am

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കി തോമസ് ചാഴികാടന്‍ എം.പി

NewsDesk
കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കി തോമസ് ചാഴികാടന്‍ എം.പി

കോട്ടയം: തോമസ് ചാഴികാടന്‍ എംപിയുടെ 2020-2021 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി എം. പി. അറിയിച്ചു. എല്ലാ എം പി മാരും എം പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാന്‍ അനുമതിപത്രം നല്‍കണമെന്ന് ലോക്സഭാ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിപത്രം നല്‍കിയത്. ഇതുകൂടാതെ 2019-2020 സാമ്പത്തിക വര്‍ഷത്തെ എം പി ഫണ്ടില്‍ നിന്നും 87.50 ലക്ഷം രൂപ കോട്ടയം മെഡിക്കല്‍ കോളജ്, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുവാന്‍ തോമസ് ചാഴികാടന്‍ എം പി നേരത്തെ നല്‍കിയിരുന്നു. പിറവം, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രി, ഉഴവൂര്‍ കെ ആര്‍ നാരായണന്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുള്ളതായും എംപി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
thomas chazhikadan donate 1 cror for prime minister covid prevention
topbanner

More News from this section

Subscribe by Email