Saturday November 23rd, 2019 - 1:27:am
topbanner

പെണ്ണ് പഴയ പെണ്ണല്ല.. കാലം മാറി കോലവും.. ബസിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെൺകുട്ടി ചവിട്ടിക്കൂട്ടി; ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടി താരമായി...

Aswani
പെണ്ണ് പഴയ പെണ്ണല്ല.. കാലം മാറി കോലവും.. ബസിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെൺകുട്ടി ചവിട്ടിക്കൂട്ടി;  ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടി താരമായി...

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചവിട്ടിക്കൂട്ടി യുവതി താരമായി. ടെക്നോപാർക്കിൽ ജോലിയിൽ ചേരാൻ തലസ്ഥാനത്തെത്തിയ പെൺകുട്ടിയാണ് സഹികെട്ടപ്പോൾ യുവാവിനെ പെരുമാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് കഴക്കൂട്ടത്ത് ബസിൽ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പെൺകുട്ടിയും പിതാവും സഹോദരനും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിനെ ഏൽപിച്ചു. കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി(28) നെയാണു പിടികൂടിയത്. നാട്ടുകാരുടെ കാര്യമായ പെരുമാറലിനും യുവാവ് വിധേയനായെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ടെക്നോപാർക്കിൽ ജോലിയിൽ പ്രവേശിക്കാൻ കായംകുളത്തു നിന്ന് പെൺകുട്ടി പിതാവിനോടും സഹോദരനോടും കൂടി ട്രെയിനിൽ തിരുവനന്തപുരത്തെത്തി.

അവിടെ നിന്നു കഴക്കൂട്ടത്തേയ്ക്കിറങ്ങാൻ കൊല്ലം ഫാസ്റ്റിൽ കയറി. തിരുവനന്തപുരത്തു നിന്നുതന്നെ നല്ല തിരക്കുണ്ടായിരുന്ന ബസിലായിരുന്നു യുവാവും . മെഡിക്കൽ കോളജ് കഴിഞ്ഞപ്പോൾ ഒരു സ്ത്രീയോട് അപമര്യാദയായ പെരുമാറ്റം തുടങ്ങി. ഇതോടെ അവർ മുന്നോട്ടുമാറി. പിന്നീട് മുന്നിൽ നിന്ന മറ്റൊരു സ്ത്രീയോടായി മര്യാദകെട്ട പെരുമാറ്റം. സഹികെട്ട അവരും സീറ്റുമാറിയതോടെ അടുത്ത സീറ്റിലിരുന്ന് ഇതെല്ലാം കാണുകയായിരുന്ന പെൺകുട്ടിയുടെ നേർക്കായി അതിക്രമം.

പെൺകുട്ടി ഇയാളെ ശാസിച്ചുകൊണ്ടു തള്ളിമാറ്റി. ഇതിൽ അരിശം പൂണ്ട യുവാവ് അസഭ്യം പറഞ്ഞതോടെയായിരുന്നു ക്ഷമ നശിച്ച യുവതിയുടെ കാൽപ്രയോഗം. ഇതിനിടെ കഴക്കൂട്ടത്ത് ബസ് നിർത്തിയ ഉടൻ ഇയാൾ ഇറങ്ങിയോടി. പിൻതുടർന്നു പെൺകുട്ടിയും പിതാവും സഹോദരനും എത്തി. കഴക്കൂട്ടത്തെ പഴയ ജംക്‌ഷനിലെത്തിയ ഇയാൾ സബ് റജിസ്ട്രാർ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന മതിലുചാടി ഓടി.

സംഭവമറിഞ്ഞ നാട്ടുകാരും ബസ്കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ മാർക്കറ്റിനു സമീപം നിന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. എന്തായാലും പെണ്ണ് പണ്ടത്തെ കാലത്തേ പോലെ മിണ്ടാതെ എല്ലാം സഹിക്കുന്നവളല്ലെന്നും കാലം മാറിയെന്നും ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ ഓർമ്മിപ്പിക്കാൻ ഈ സംഭവത്തിന് കഴിയും.

English summary
girl attacked am man who bis misbehave to women in the bus; police arrested him
topbanner

More News from this section

Subscribe by Email